എയർപോർട്ട് അതോറിറ്റിയിൽ 368 ഒഴിവുകൾ: ഓൺലൈനായി അപേക്ഷിക്കാം
എയർപോർട്ട് അതോറിറ്റിയിൽ 368 മാനേജർ / ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾക്കായി അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം (വിജ്ഞാപന നമ്പർ 05/2020
ഒഴിവുകൾ
- മാനേജർ (ഫയർ സർവീസ്)-11
- മാനേജർ (ടെക്‌നിക്കൽ)-2
- ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ)-264
- ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്)-83
- ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ)-08
യോഗ്യത :
- മാനേജർ (ഫയർ സർവീസ്):- ഫയർ /മെക്കാനിക്കൽ /ഓട്ടോമൊബൈൽ ബിഇ /ബി.ടെക്. ഫയർ സർവീസ് മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം.
- മാനേജർ (ടെക്നിക്കൽ):- മെക്കാനിക്കൽ /ഓട്ടോമൊബൈൽ ബി ഇ / ബി ടെക് ,5 വർഷത്തെ പ്രവൃത്തി പരിചയം.
- ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ):- ഫിസിക്സ് ,മാത്തമാറ്റിക്സ് ,വിഷയമായി പഠിച്ച ബിരുദം (എഞ്ചിനീയറിംഗ് /സയൻസ്)
- ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ് ):- എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ സയൻസ് ബിരുദവും രണ്ടു വർഷത്തെ എംബിഎ യും.
- ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ):-മെക്കാനിക്കൽ / ഓട്ടോമൊബൈൽ ബി ഇ / ബി ടെക്.
പ്രായപരിധി
ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ 27 വയസ്സ് , മാനേജർ തസ്തികയിൽ 32 വയസ്സ്.
ശമ്പളം
മാനേജർ : 60,000 - 180,000.
ജൂനിയർ എക്സിക്യൂട്ടീവ് :40,000 - 140,0000.
തിരഞ്ഞെടുപ്പ്
ഓൺലൈൻ പരീക്ഷയിലൂടെയും തുടർന്ന് രേഖകളുടെ പരിശോധന ,അഭിമുഖം ,ശാരീരിക പരിശോധന , ഡ്രൈവിംഗ് ടെസ്റ്റ് , വോയിസ് ടെസ്റ്റ് എന്നിവ ഉണ്ടാകും.
അപേക്ഷ ഫീസ് : 1000/- രൂപ
എസ് സി / എസ് ടി ഉദ്യോഗാർത്ഥികൾ :170/- രൂപ
(നെറ്റ് ബാങ്കിങ് , ഡെബിറ്റ് ക്രെഡിറ്റ് കാർഡ് ,യുപിഐ ,ചല്ലാൻ ,ഡിമാന്റ് ഡ്രാഫ്റ്റ് എന്നിങ്ങനെ ഫീസ് അടക്കാം)
ഉദ്യോഗാര്ഥികള്ക് 2021 ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
No comments