Breaking News

സിപിഎം പ്രസിഡന്റുമാരുടെ രാജി; ബിജെപിക്ക് നേട്ടം


തദ്ദേശ ഭരണ സ്ഥാപങ്ങളിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സി.പി.എം നേതാക്കൾ രാജിവച്ച മൂന്ന് ഗ്രാമ പഞ്ചായത്തിലും ബി.ജെ.പിക്ക് നേട്ടം. 

മറ്റ് കക്ഷികൾ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടിയെടുത്ത തീരുമാനത്തെയാണ് സി.പി.എം അംഗങ്ങൾ അട്ടിമറിച്ചത്. മറ്റുള്ളവരുടെ പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാടിലാണ് സി.പി.എം പ്രസിഡന്റുമാർ രാജിവച്ചത്.

ആലപ്പുഴയിലെ തിരിവൻവണ്ടൂർ, തൃശൂരിലെ  അവിണിശ്ശേരി, പത്തനംതിട്ടയിലെ കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് രാജി പ്രഖ്യാപനത്തിലൂടെ സി.പി.എം, ബി. ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നുകൊടുത്തത്. ഇതിൽ രണ്ടിടത്തും കോൺഗ്രസ് പിന്തുണയാണ് സി.പി.എം നിരാകരിച്ചത്.

No comments