പതിനൊന്നുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; സഹോദരനെ കാണാനില്ല
തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നാവായിക്കുളം നൈനാംകോണം കോളനിയിലെ സഫീറിന്റെ മകന്‍ അള്‍ത്താഫിനെയാണ് വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ സഫീറിന്റെ മൃതദേഹം നാട്ടുകാര്‍ തൊട്ടടുത്തുള്ള അമ്പലക്കുളത്തില്‍ നിന്നും കണ്ടടുത്തു. ഇയാളുടെ ഒൻപത് വയസ്സുള്ള ഇളയകുട്ടിയെ കാണാനില്ല. കുട്ടിയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അല്‍ത്താഫിന്റെ മൃതദേഹം വീടിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തില്‍ ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്റെ ഓട്ടോ കണ്ടെത്തി. തുടര്‍ന്ന് അഗ്നിശമന സ്ഥലത്തെത്തി കുളത്തില്‍ പരിശോധന നടത്തുകയായിരുന്നു. അന്‍ഷാദിനൊപ്പം സഫീര്‍ കുളത്തില്‍ചാടിയെന്നാണ് നിഗമനം. അന്‍ഷാദിനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.
സഫീറിന്റെ ഭാര്യ കുടുംബവുമായി അകന്നുകഴിയുകയാണ്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
No comments