Breaking News

സംസ്ഥാനത്ത് തീയറ്ററുകൾ ചൊവ്വാഴ്ച മുതൽ തുറക്കും

 

തിരുവനന്തപുരം: കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാവും. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം വിവിധകേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്താണ് ഉയര്‍ന്ന ചോദ്യം. തിയറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇതില്‍ തീരുമാനമായിരുന്നില്ല. നിയന്ത്രണങ്ങളോടുകൂടി തുറക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

No comments