Breaking News

കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറി ദമ്പതികൾ മരിച്ചു

 

കൊല്ലം: കൊട്ടാരക്കര എം.സി റോഡിൽ പനവേലി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്  ദമ്പതികൾ മരിച്ചു. പന്തളം കടയ്ക്കാട് പള്ളിതേക്കെതിൽ ഷെഫിൻ മൺസിലിൽ നാസറുദ്ദിൻ, ഭാര്യ സജിലാ ബീവി എന്നിവരാണ് മരിച്ചത്. മകൾ സുമയ്യ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. ദമ്പതികൾ അപകട സ്ഥലത്ത് തന്നെ മരിച്ചു. അമിതവേഗതയാണ് അപകട കാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

No comments