പ്രധാനമന്ത്രിക്ക് കെ.സുരേന്ദ്രൻ കത്തയച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ കത്ത്. പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു.
രാജ്യത്ത് കോവിഡ് തീവ്രമായി ബാധിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്നതാണ്. അതിനാൽ വിദഗ്ധ ഇടപെടൽ ആവശ്യമാണ്. ഇതിനായി കേന്ദ്ര മെഡിക്കൽ സംഘം തന്നെ എത്തണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
No comments