Breaking News

ബോറിസ് ജോൺസൺ ഇന്ത്യയിലേക്കില്ല; സന്ദർശനം റദ്ദാക്കി

Facebook Image
ന്യൂഡൽഹി: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. അതിതീവ്ര കോവിഡ് വൈറസിന്റെ വ്യാപനത്തെ തുടർന്ന് യുകെയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയത്. റിപ്പബ്ലിക് ദിന പരിപാടികളിലേക്ക് മുഖ്യാതിഥിയായിട്ടാണ് ബോറിസിനെ ഇന്ത്യ ക്ഷണിച്ചിരുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽവിളിച്ച് ബോറിസ് ജോൺസൻ ഖേദം രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. 

No comments