Breaking News

'ഇന്ത്യയിലെ വനിതകൾ നിങ്ങളെ പോലെ കരുത്തുള്ളവരാകട്ടെ';കങ്കണയ്ക്ക് മറുപടിയുമായി ശശി തരൂര്‍

മുംബൈ: ബോളിവുഡ് താരം കങ്കണയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി ശശി തരൂര്‍. ഇന്ത്യയിലെ എല്ലാ വീട്ടമ്മമാരും കങ്കണയെ പേലെ ശാക്തീകരിക്കപ്പെടണമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. കമല്‍ ഹാസന്റെ പ്രഖ്യാപനത്തെ അനുകൂലിച്ച തരൂരിന്റെ ട്വീറ്റിനായിരുന്നു കങ്കണ വിമർശനവുമായി രംഗത്തെത്തിയത്. 

''വീട്ടമ്മമാര്‍ ചെയ്യുന്ന പല കാര്യങ്ങളും പണത്തിന് മുകളിലാണെന്നുള്ള വസ്തുതയോട് ഞാൻ യോജിക്കുന്നു. പക്ഷെ ഇത് ആ കാര്യങ്ങളെ ഉള്‍പ്പെടുത്തുന്നില്ല. ഇത് അവര്‍ വേദനമില്ലാതെ ചെയ്യുന്ന അംഗീകാരം ലഭിക്കാത്ത ജോലിക്കുള്ളതാണ്. കൂടാതെ എല്ലാ സ്ത്രീകള്‍ക്കും വരുമാനം ഉണ്ടാകാനും കൂടിയാണ്. ഇന്ത്യയിലെ എല്ലാ വനിതകളും നിങ്ങളെ പോലെ കരുത്തുള്ളവരാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്" ശശി തരൂര്‍ ട്വിറ്ററിൽ കുറിച്ചു.

തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസശമ്പളം നൽകുമെന്നായിരുന്നു കമല്‍ ഹാസന്റെ പ്രഖ്യാപനം. കമല്‍ ഹാസന്റെ പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. ഇതിലൂടെ സമൂഹത്തില്‍ വീട്ടമ്മമാര്‍ ചെയ്യുന്ന ജോലി അംഗീകരിക്കപ്പെടുമെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കങ്കണ ഈ അഭിപ്രായത്തോട് യോജിച്ചില്ല. വീട്ടമ്മമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം സെക്സ് ചെയ്യുന്നതിനും, കുട്ടികളെ നോക്കുന്നതിനും വിലയിടരുതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

No comments