കണ്ണൂരിൽ ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിച്ച് എംസിസി ഡയറക്ടർ
കണ്ണൂർ: ജില്ലയിലെ ആദ്യ കോവിഡ് വാക്സിൻ എംസിസി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം സ്വീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി വാക്സിനേഷൻ കേന്ദ്രത്തിലാണ് അദ്ദേഹം കുത്തിവെയ്പ്പെടുത്തത്.
ഇന്ന് ഓരോ കേന്ദ്രത്തിലും 100 പേർക്കു വീതമാണു കുത്തിവയ്പു നൽകുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ 50 പേർക്കും ഉച്ചയ്ക്കു ശേഷം 2 മുതൽ 5 വരെ 50 പേർക്കുമാണു വാക്സീൻ നൽകുന്നത്. ഓരോ കേന്ദ്രത്തിലും 5 പേരടങ്ങിയ ആരോഗ്യപ്രവർത്തകരുടെ സംഘത്തിനായിരിക്കും ചുമതല. ആദ്യ ദിവസങ്ങളിലേക്ക് ആവശ്യമായ വാക്സീനാണു നിലവിൽ ഓരോ കേന്ദ്രത്തിലേക്കും എത്തിച്ചിട്ടുള്ളത്. ആവശ്യമനുസരിച്ചു കൂടുതൽ വാക്സീൻ എത്തിക്കും.
ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ
കണ്ണൂർ ഗവ.മെഡിക്കൽ കോളജ് പരിയാരം, ജില്ലാ ആശുപത്രി കണ്ണൂർ, താലൂക്ക് ആശുപത്രി ഇരിട്ടി, താലൂക്ക് ആശുപത്രി പാനൂർ, സാമൂഹികാരോഗ്യ കേന്ദ്രം മയ്യിൽ, കുടുംബാരോഗ്യ കേന്ദ്രം കൊട്ടിയൂർ, കുടുംബാരോഗ്യ കേന്ദ്രം കതിരൂർ, കുടുംബാരോഗ്യ കേന്ദ്രം തേർത്തല്ലി, കണ്ണൂർ ഗവ.ആയുർവേദ ആശുപത്രി ചെറുകുന്ന്.
No comments