'വിവാദ സമയപരിധി' നീട്ടി വാട്സ്ആപ്പ്
നിബന്ധനകൾ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്ന് വാട്സാപ്പ് പറഞ്ഞു.ഒട്ടേറെ തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും ഇതു മാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read..'അഭ്യൂഹങ്ങളിൽ വ്യക്തത നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു': വിശദീകരണവുമായി വാട്സ്ആപ്പ്
ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സാപ്പ് നേരത്തെ പറഞ്ഞിരുന്നു. സ്വകാര്യ സന്ദേശങ്ങൾ എന്റ് റ്റു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ലെന്നും വാട്സാപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി എട്ടോട് കൂടി വാട്‍സ് ആപ്പിന്റെ പുതിയ നയങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ അപ്ഡേറ്റ് അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഇല്ലാതായേക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് നിരവധി ഉപയോക്താക്കളാണ് ബദൽ മാർഗങ്ങളിലേക്ക് കുടിയേറിയത്.
No comments