Breaking News

ലോറി ഇടിച്ച് രണ്ട് വയസ്സുകാരൻ മരിച്ചു

മലപ്പുറം: മമ്പാട് പനയം കുന്നിൽ രണ്ട് വയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കാളികാവ് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന സിനാൻ - റിസ്വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.

പനയം കുന്നിൽ റോഡ് നിര്‍മാണത്തിനായി എം സാൻ്റുമായി എത്തിയ ടിപ്പറാണ് റിവേഴ്സ് എടുക്കുന്നതിനിടെ കുട്ടിയുടെമേൽ കയറിയത്. കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷം ഖബറടക്കും. ഐമനാണ് ഐദിന്‍റെ ഏക സഹോദരന്‍.

No comments