മട്ടന്നൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
കണ്ണൂര്‍: മട്ടന്നൂര്‍ പഴശിയില്‍ സിപിഐഎം നേതാവിന് വെട്ടേറ്റു. സിപിഐഎം കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്കു പരിക്കേറ്റ രാജേഷിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.
No comments