Breaking News

അപരിചിതരുടെ വീഡിയോ കോൾ എടുക്കരുത്: കേരള പൊലീസിന്റെ മുന്നറിയിപ്പ്

Facebook Image 
തിരുവനന്തപുരം: അപരിചിതരുടെ വിഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസിന്റെ സൈബർഡോം വിഭാഗം. ഇത്തരം വിഡിയോ കോൾ എടുക്കുന്നവരുടെ സ്ക്രീൻ ഷോട്ട്, റിക്കോർഡഡ് വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

തട്ടിപ്പുകാർ നഗ്നത പ്രദർശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകൾ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോൾ എടുത്തയാളുടെ മുഖവും സ്ക്രീനിലെത്തും. ഇതു രണ്ടും ചേർത്തുള്ള വിൻഡോയുടെ സ്ക്രീൻ ഷോട്ട് അവർ പകർത്തും. കോൾ അറ്റൻഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റിൽ ഏർപ്പെട്ടുവെന്ന മട്ടിൽ പ്രചരിപ്പിക്കുമെന്നാകും പിന്നീട് ഭീഷണി. ഇത്തരത്തിൽ പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇത്തരം ബ്ലാക്ക്മെയിൽ പരാതികൾ വർധിച്ചതോടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

നേരത്തെയും കേരള പൊലീസ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

അപരിചിതരുടെ വീഡിയോ കാളുകൾ അറ്റൻഡ് ചെയ്യാതിരിക്കുക. ഈയിടെയായി അപരിചിതരുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തവരുടെ സ്ക്രീൻ ഷോട്ട്...

Posted by Kerala Police Cyberdome on Wednesday, 13 January 2021

No comments