Breaking News

പ്രവാസികൾക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

Facebook Image 
ഡ്രൈവിങ് സംബന്ധമായ സേവനങ്ങളെല്ലാം ഓൺലൈനാക്കി മോട്ടോർവാഹന വകുപ്പ്.വിദേശത്ത് താമസിക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായോ ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കൽ സർട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സർട്ടിഫിക്കറ്റ്  തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഓൺലൈനായി അപേക്ഷയും രേഖകളും സമർപ്പിക്കാനുള്ള സംവിധാനം മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി.

ഇന്ത്യൻ ഡോക്ടർമാരോ ഇന്ത്യൻ ഹൈക്കമ്മിഷൻ അംഗീകരിച്ച ഡോക്ടർമാരോ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് പുതുക്കൽ അപേക്ഷ നൽകാം. ഓൺലൈനിൽ ഫീസ് അടയ്ക്കാം. ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത മെഡിക്കൽ സർട്ടിഫിക്കറ്റുകളും അംഗീകരിക്കും. പുതുക്കുന്ന ലൈസൻസ് പെർമിറ്റ് സ്വീകരിക്കാൻ നാട്ടിലെ ബന്ധുവിനെയോ സുഹൃത്തിനെയോ ചുമതലപ്പെടുത്തി സത്യവാങ്മൂലവും നൽകാം.

No comments