Breaking News

പോളിയോ തുളളിമരുന്ന് വിതരണം 17ന് ഇല്ല

Image Credits-Picpedia
തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത് മാറ്റിവെച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. 

എന്നാല്‍ കോവിഡ് വാക്‌സീന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സീന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

Posted by National Health Mission Kannur on Sunday, 10 January 2021

No comments