Breaking News

സസ്പെൻസ് നിറച്ച് മുഖ്യമന്ത്രിയുടെ പോസ്റ്റ്‌; പിന്നാലെ വിശദീകരണം


തിരുവനന്തപുരം: '12 ആകണ്ടേ? ആയാല്‍ നല്ലത്', കുഴപ്പിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സസ്പെൻസ് നിറച്ച പോസ്റ്റ്‌ പ്രത്യക്ഷപെട്ടത്.

12 മണി സമയം സൂചിപ്പിക്കുന്ന ക്ലോക്കും ആയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനു മുകളിൽ ആയി 12 ആകണ്ടേ?12 ആയാൽ നല്ലത്. 12 ആകണം എന്നിങ്ങനെ മുഖ്യമന്ത്രി കുറിച്ചു.

പോസ്റ്റിനു താഴെ നിരവധി കമൻറുകൾ ആണ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയും ട്രോളി തുടങ്ങിയോ, മനുഷ്യരെ ടെൻഷൻ അടിപ്പിക്കല്ലേ സിഎമ്മേ എന്നിങ്ങനെ കമന്റുകള്‍.

ഇതിന് പിന്നാലെ പോസ്റ്റിന് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി.

വിളര്‍ച്ച തടയാനുള്ള മാര്‍ഗങ്ങളും ആരോഗ്യമുള്ള ശരീരത്തിന് രക്തത്തില്‍ 12ഗ്രാം ഹീമോഗ്ലോബിന്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ ആയില്ലെങ്കിൽ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളർച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആർത്തവം, പഠനത്തിൽ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. വനിത ശിശുവികസന വകുപ്പിനോട് കൈകോര്‍ത്താണ് വിളര്‍ച്ചാ നിര്‍മ്മാജ്ജന പദ്ധതി നടപ്പിലാക്കുന്നത്. 


ആരോഗ്യമുള്ള ശരീരത്തിന് രക്തത്തിൽ 12 g/dl ഹീമോഗ്ലോബിൻ ആവശ്യമാണ്. ഈ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ ആയില്ലെങ്കിൽ അനീമിയ...

Posted by Chief Minister's Office, Kerala on Monday, 11 January 2021

No comments