Breaking News

'അഭ്യൂഹങ്ങളിൽ വ്യക്തത നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു': വിശദീകരണവുമായി വാട്സ്ആപ്പ്

 

ന്യൂഡൽഹി: പുതിയ പ്രൈവസി പോളിസി അപ്ഡേറ്റിനെ ചൊല്ലി ഉയരുന്ന വിമര്ശനങ്ങൾക്കും പ്രചരണങ്ങൾക്കും വിശദീകരണവുമായി വാട്സ്ആപ്പ് രംഗത്ത്. ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സാപ്പ് പറഞ്ഞു.

'ചില അഭ്യൂഹങ്ങളിൽ 100% വ്യക്തത വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ എന്റ് റ്റു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങൾ തുടരും. ഞങ്ങളുടെ പ്രൈവസി പോളിസി അപ്ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകില്ല.' വാട്സാപ്പ് പറഞ്ഞു.

വാട്സാപ്പിനോ ഫെയ്സ്ബുക്കിനോ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളോ നിങ്ങളുടെ കോളുകളോ കാണാൻ സാധിക്കില്ല.

നിങ്ങളെ വിളിക്കുകയും നിങ്ങൾക്ക് സന്ദേശമയക്കുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങൾ വാട്സാപ്പ് സൂക്ഷിക്കില്ല

നിങ്ങൾ ഷെയർ ചെയ്യുന്ന ലൊക്കേഷൻ വാട്സാപ്പിനോ ഫെയ്സ്ബുക്കിനോ കാണാൻ സാധിക്കില്ല

വാട്സാപ്പ് ഗ്രൂപ്പുകൾ പ്രൈവറ്റ് തന്നെ ആയിരിക്കും

നിങ്ങൾക്ക് ഡിസപ്പിയർ മെസേജസ് സെറ്റ് ചെയ്യാൻ സാധിക്കും

നിങ്ങൾക്ക് നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും

ഫെബ്രുവരി എട്ടോട് കൂടിയാണ് വാട്‍സ് ആപ്പിന്റെ പുതിയ നയങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഉപയോക്താവ് ഈ നയങ്ങൾ അംഗീകരിക്കുന്നില്ല എന്നാണെങ്കിൽ ആ അക്കൗണ്ട് തന്നെ ഇല്ലാതായേക്കും. ഇതേ തുടർന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

No comments