Breaking News

കണ്ണൂർ ആവശ്യപ്പെടാൻ ലീഗിന് അർഹതയുണ്ട്; അബ്ദുൽകരീം ചേലേരി


കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ഉൾപ്പെടെയുള്ള സീറ്റുകൾ ആവശ്യപ്പെടാൻ മുസ്ലിം ലീഗിന് അർഹതയുണ്ടെന്ന് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദുൽകരീം ചേലേരി. ലീഗിന്റെ സിറ്റിംഗ് സീറ്റായ അഴീക്കോടിന് പകരമായാണ് കണ്ണൂർ മണ്ഡലം ആവശ്യപ്പെടാൻ തീരുമാനിച്ചത്. കണ്ണൂരിനു പുറമെ തളിപ്പറമ്പ് , കൂത്തുപറമ്പ് സീറ്റുകളും ആവശ്യപ്പെടാന്  ഇന്ന് നടന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു.

അഴീക്കോട് മണ്ഡലത്തിൽ ഇനി മത്സരിക്കാനില്ലെന്ന് കെഎം ഷാജി എംഎൽഎ ലീഗ് നേതൃത്വത്തെ അറിയിച്ചു.

കണ്ണൂർ കോർപറേഷനിലെ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ലീഗ് നേതാക്കളെ തടഞ്ഞവർക്കെതിരെ തത്കാലം നടപടികളൊന്നും എടുക്കേണ്ടെന്നും ജില്ലാ നേതൃയോഗം തീരുമാനിച്ചു.

 

No comments