Breaking News

നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Facebook Image 
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊൽക്കത്തയിലെ വുഡ് ലാന്റ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ വീട്ടിൽ ജിമ്മിൽ വർക്കൗട്ടിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ന് തന്നെ അദ്ദേഹം ആശുപത്രി വിട്ടേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

No comments