Breaking News

അഞ്ച് വയസ്സുകാരന് ഡ്രൈവിങ് പരിശീലനം; പിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Video Image
പെരിന്തൽമണ്ണ: അഞ്ചു വയസ്സുള്ള മകനെ മോട്ടർ സൈക്കിളിൽ ഡ്രൈവിങ് പരിശീലിപ്പിച്ച പിതാവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കുട്ടിയെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിനെ തുടർന്നാണ് നടപടി .വിഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തേലക്കാട് സ്വദേശിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി.

ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ സമർപ്പിക്കുകയും കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു. വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന കുട്ടി മകനായിരുന്നെന്ന് ഇയാൾ സമ്മതിച്ചു. തുടർന്നാണ് ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.

No comments