അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു, വില കൊടുത്തു വാങ്ങിയ ഭൂമി വേണ്ട; ഭൂമി നൽകേണ്ടത് സർക്കാരെന്ന് കുട്ടികൾ
![]() |
| News Image |
കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇത് വില്‍ക്കാന്‍ കഴിയാത്ത ഭൂമിയാണെന്നും ബോബിയെ വസന്ത തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കുട്ടികൾ പറയുന്നു. അയല്‍വാസിയായ വസന്തയുടെ കൈവശം ഭൂമിയുടെ രേഖയൊന്നുമില്ലെന്നും രാജന്റെ മകന്‍ രഞ്ജിത്ത് പറഞ്ഞു.
തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെ നിർദേശപ്രകാരമാണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തി സ്ഥല ഉടമ വസന്തയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ ഭൂമി റജിസ്റ്റർ ചെയ്തു. ആ സ്ഥലത്ത് വീട് പണി പൂർത്തിയാകുന്നത് വരെ കുട്ടികളെ തൃശൂർ ശോഭ സിറ്റിയിലെ തെന്റ വീട്ടിലേക്ക് കൊണ്ടുപോകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വസന്തം തന്നെ തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. എല്ലാ രേഖകളും പരിശോധിച്ചതിനുശേഷം നാളെ കുട്ടികളുടെ അടുത്തേക്ക് വരുമെന്നും, ഭൂമി കുട്ടികൾക്ക് കിട്ടാൻ കൂടെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments