ഇന്ത്യയില്‍ രണ്ട് വാക്സിനുകള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് ഡിസിജിഐ അനുമതി നല്‍കി. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ എന്നിവയ്ക്കാണ് ഉപാധികളോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനാണ് കോവാക്സീന്‍. ഒാക്സ്ഫെഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സീനാണ് കോവിഷീല്‍ഡ്. കോവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു.
No comments