Breaking News

യാത്രാവിലക്ക് നീക്കി സൗദി; അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ന് മുതൽ

റിയാദ്: സൗദി അറേബ്യ ഏർപ്പെടുത്തിയ താത്കാലിക യാത്രാവിലക്ക് നീക്കി. അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് മുതൽ തുറക്കും. ഇന്ന് രാവിലെ 11 മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുന:രാരംഭിക്കും. വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് സൗദി അതിർത്തികൾ താത്കാലികമായി അടച്ചത്.

അതേ സമയം, ഇന്ത്യയിലേക്ക് നേരിട്ടുള്ള സർവീസ് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നിയന്ത്രണമുണ്ടാകും. സൗദിയിലെത്തിയാൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം.


No comments