Breaking News

'രേഖകൾ നൽകാൻ മുഖ്യമന്ത്രിയാണ് ഏറെ അനുയോജ്യൻ, അദ്ദേഹത്തോട് നേരിട്ട് അപേക്ഷിക്കും'; ബോബി ചെമ്മണ്ണൂർ

 

News Image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക്, മുഖ്യമന്ത്രി തന്നെ നേരിട്ട് ഭൂമിയുടെ രേഖകൾ കൈമാറണമെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. അതിനായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അപേക്ഷിക്കുമെന്നും ബോബി പറഞ്ഞു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

കുറിപ്പ് വായിക്കാം
ഞാൻ ഇന്നലെ, നെയ്യാറ്റിൻകരയിലെ ഭൂമി ഒഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ വീട്ടിൽ പോയിരുന്നു. അവരുടെ കുട്ടികൾക്ക് ആ വീടും സ്ഥലവും വാങ്ങി നൽകുവാനുള്ള രേഖകൾ കൈമാറാനാണ് ഞാൻ അവിടെ ചെന്നത്. എന്നാൽ അവർ ആ എഗ്രിമെന്റ് വാങ്ങാൻ വിസമ്മതിക്കുകയാണുണ്ടായത്. എന്നാൽ അവിടെ നിന്ന് എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികൾക്ക് ആ രേഖകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈ കൊണ്ട് ലഭിക്കണമെന്നാണ്. ഞാൻ ആലോചിച്ചപ്പോൾ അത് കുട്ടികളുടെ ന്യായമായ ഒരു ആഗ്രഹമാണെന്നാണ് തോന്നിയത്. മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നൽകുവാൻ ഏറെ അനുയോജ്യനുമാണ്. അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോൾ ഇക്കാര്യം ഞാൻ തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ടു അപേക്ഷിക്കുവാൻ പോവുകയാണ്. അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകൾ കുട്ടികൾക്ക്‌ നൽകണമെന്ന്. അതിനായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാൻ തിരുവനന്തപുരത്ത് തുടരുകയാണ്.

ഞാൻ ഇന്നലെ, നെയ്യാറ്റിൻകരയിലെ ഭൂമി ഒഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ വീട്ടിൽ പോയിരുന്നു. അവരുടെ കുട്ടികൾക്ക്...

Posted by Boby Chemmanur on Saturday, 2 January 2021

പരാതിക്കാരിയായ വസന്തയുടെ പക്കൽ നിന്നും തർക്ക ഭൂമിയുടെ രേഖകൾ ഇന്നലെ ബോബി വാങ്ങിയിരുന്നു. എന്നാൽ പണം കൊടുത്ത് വാങ്ങിയ രേഖകൾ വേണ്ടെന്ന് നിലപാടിലായിരുന്നു കുട്ടികൾ. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കൈകൾ കൊണ്ട് തന്നെ ആ രേഖകൾ കുട്ടികൾക്ക് നൽകാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

No comments