വിവാഹസംഘത്തിന്റെ ബസ് വീടിനുമുകളിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കാസർകോട്: പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില അതീവ ഗുരുതരമാണ്.
പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
Also Read...കാസർഗോഡ് ബസ്സപകടം; മരണം ആറായി, നിരവധി പേരുടെ നില ഗുരുതരം
രാവിലെ 11.45 ഓടെയാണ് സംഭവം. ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ബസ്സിൽ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
No comments