മുസ്ലിം ലീഗിന്റെ ആരോപണം അടിസ്ഥാനരഹിതം: എസ്ഡിപിഐ
ഇടത്-വലത് മുന്നണികളുടെ ജനവിരുദ്ധ-വികസന നയങ്ങളെയും, ബിജെപിയുടെ വർഗീയ ഫാഷിസത്തെയും ശക്തമായി നേരിട്ടാണ് എസ്ഡിപിഐ കരുത്തുറ്റ വിജയം നേടിയത്. പാർട്ടി മുന്നോട്ട് വെച്ച ബദൽ വികസന കാഴ്ചപ്പാടിനു അനുകൂലമായ തരംഗമാണ് ഇരിട്ടി നഗരസഭയിലുൾപ്പെടെ എസ്.ഡി.പി.ഐക്ക് തിളക്കമാർന്ന വിജയം ഉണ്ടാക്കിയത്. പുന്നാട് വാർഡിൽ എസ്.ഡി.പി.ഐയുടെ വിജയം തടയാൻ ആർ.എസ്.എസുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് സംഘപരിവാർ നിയന്ത്രിത സ്ഥാപനത്തിന് അവിഹിതമായി നികുതിപ്പണം നൽകാൻ ശ്രമിച്ചതിന്റെ ഉപകാരമാണോയെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു . ജനവിധി അംഗീകരിക്കുക എന്നത് ജനാധിപത്യത്തിലെ പ്രാഥമിക മര്യാദയാണ്. എന്നാൽ അത് ചെയ്യാതെ എസ്.ഡി.പി.ഐയുടെ തിളക്കമാർന്ന വിജയത്തെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ കൊണ്ട് നേരിടുന്നത് ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്ന തരം താണ നിലപാടാണെന്നും ഇരിട്ടി നഗരസഭയിൽ ശക്തമായ സാന്നിധ്യമായ എസ്.ഡി.പി.ഐ, മുക്കൂട്ട് മുന്നണികളുടെ അവിഹിത ഇടപെടലുകൾ അനുവദിക്കില്ലെന്നും പറഞ്ഞു. പാർട്ടി ഘടന ശക്തിപ്പെടുത്തുന്നതോടൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും അവകാശത്തിന് വേണ്ടിയും എസ്.ഡി.പി.ഐ നിലകൊള്ളുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
യോഗത്തിൽ പ്രസിഡന്റ് എം അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി എം അഷ്റഫ്, യൂനുസ് ഉളിയിൽ, മുഹമ്മദ് കാപ്പുംകടവ്, തമീം പെരിയത്തിൽ, പി ഫൈസൽ, സി എം നസീർ, യൂനുസ് വിളക്കോട് സംസാരിച്ചു.

No comments