ഒന്നരവയസ്സുകാരൻ മരിച്ച സംഭവം; അമ്മ അറസ്റ്റിൽ
കാസര്‍കോട്: ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ്(25) അറസ്റ്റിലായത്. കാസർകോട് കാട്ടുകുക്കെയിലാണ് സംഭവം.
പെർഡാജെയിലെ പൊതു കിണറ്റിൽ കഴിഞ്ഞ മാസം നാലിനാണ് ഒന്നര വയസുകാരനായ സ്വാതിക്കിന്റ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം കുഞ്ഞുമായി അമ്മ ശാരദ കിണറ്റിനടുത്തേക്ക് പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്നതിന്റ സൂചനകൾ ലഭിച്ചത്.
നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികത്സയിലായിരുന്നു ശാരദ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
No comments