Breaking News

കതിരൂർ മനോജ് വധക്കേസ്; ജയരാജനെതിരെ യുഎപിഎ നിലനിൽക്കും

Facebook Image 
കൊച്ചി: കതിരൂർ വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ യുഎപിഎ നിലനിൽക്കും. പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി. പ്രതികൾ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

കേസിലെ 25–ാം പ്രതിയായ പി.ജയരാജനാണു കൊലയ്ക്കു പിന്നിലെ മുഖ്യ ആസൂത്രകനെന്നാണു സിബിഐ കണ്ടെത്തൽ. സെപ്റ്റംബർ ഒന്നിനാണ് കതിരൂർ ആർഎസ്എസ് നേതാവായിരുന്ന മനോജ് കൊല്ലപ്പെട്ടത്. 25 പ്രതികളാണ് കേസിലുള്ളത്. വിചാരണ നടപടികൾ തുടങ്ങിയിട്ടില്ലെങ്കിലും യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഉള്ളതതിനാൽ ഒന്നാം പ്രതി വിക്രമനടക്കമുള്ളവർ ഇപ്പോഴും ജയിലിലാണ്. 

No comments