Breaking News

പ്രവാസികൾക്ക് ഇ- തപാൽ വോട്ട്; അനുകൂലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ വോട്ട് രേഖപ്പെടുത്താനുള്ള ഇ- തപാല്‍ വോട്ടിനെ അനുകൂലിച്ച് വിദേശകാര്യ മന്ത്രാലയം. ഇ–പോസ്റ്റൽ ബാലറ്റിലൂടെ  പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയോട് അനുകൂലമായി വിദേശകാര്യ മന്ത്രാലയം കത്ത് നൽകിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രവാസി വോട്ട് ഏര്‍പ്പെടുത്തുന്നതിന് മുമ്പ്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവാസി സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും വിശദമായ കൂടിയാലോചന നടത്തും. 

കേരളം ഉള്‍പ്പടെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇ -തപാല്‍ വോട്ട് ഏര്‍പെടുത്താന്‍ സാങ്കേതികപരമായും ഭരണപരമായും തയ്യാറാണെന്ന് കമ്മീഷന്‍  നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവാസികളുടെ നീണ്ടകാലത്തെ ആവശ്യമാ് യാഥാർഥ്യത്തിലേക്കെത്തുന്നത്.  തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ വിവിധ സംഘടനകള്‍, മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്‌മെന്റുകള്‍ എന്നിവരുമായിചര്‍ച്ച ആരംഭിക്കും.  പ്രവാസി വോട്ടര്‍മാര്‍ക്ക് ഇ തപാല്‍ വോട്ട് ഏര്‍പ്പെടുത്തണമെങ്കില്‍ 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരണം എന്ന് കേന്ദ്ര നിയമ മന്ത്രാലയത്തോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിയമമന്ത്രാലയ തീരുമാനം ഉടന്‍ ഉണ്ടാകും.

അതെ സമയം, ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ആദ്യഘട്ടത്തിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ചേക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പോസ്റ്റൽ വോട്ടിനു 1961ലെ തിരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തിയാൽ മതിയെന്നാണ് കമ്മിഷന്റെ നിർദ്ദേശം  



No comments