എം വി ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്‌ടർമാർ. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുളള പ്രത്യേക ഡോക്‌ടർമാരുടെ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു.
കോവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ കലശലായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
No comments