Breaking News

ടിക്​ ടോക്​ ഉൾപ്പടെ 59 ആപ്പുകൾ സ്ഥിരമായി നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്‌

Image Credits: Pixabay
ടിക് ടോക്കിനും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച്  ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടിസ് അയച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്നായിരുന്നു ആപ്ലിക്കേഷനുകൾ 2020 ജൂണിൽ സർക്കാർ നിരോധിച്ചത്. 

കമ്പനികൾ നൽകുന്ന വിശദീകരണത്തിൽ സർക്കാരിന് തൃപ്തിയില്ലെന്നും അതിനാൽ 59 ആപ്ലിക്കേഷനുകളെ സ്ഥിരമായി നിരോധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് നോട്ടിസ് നൽകിയതെന്നാണ് റിപ്പോർട്ട്.

ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്ത് വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 69എ വകുപ്പു പ്രകാരമാണ് ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

No comments