മിന്ത്രക്കെതിരെ പരാതി: ലോഗോയിൽ മാറ്റങ്ങൾ വരുത്തും
ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ മിന്ത്ര, ലോഗോയിൽ മാറ്റം വരുത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട് . നിലവിലെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതും ആക്ഷേപിക്കുന്നതുമാണെന്ന പരാതിയെ തുടർന്നാണ് പുതിയ തീരുമാനം. അവേസ്ത ഫൌണ്ടേഷൻ എന്ന എൻജിഒയുടെ പ്രതിനിധിയാണ് പരാതി നൽകിയത്.
സ്ത്രീകളെ അപമാനിക്കുന്നതാണ് പുതിയ ലോഗോ എന്നും ബ്രാൻഡിനെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതി. തുടർന്ന് മുംബൈ പൊലീസ് മിന്ത്രയ്ക്ക് നോട്ടീസ് അയച്ചിരുന്നു. വെബ്സൈറ്റ്, ആപ്പ് എന്നിവടങ്ങളിലുമ പാക്കേജിലുമടക്കം ലോഗോ മാറ്റുമെന്ന് കമ്പനി അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
No comments