Breaking News

മൊബൈൽ ആപ്പ് വഴി വായ്പ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

Facebook Image
തിരുവനന്തപുരം: മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ പോലീസിനെ സഹായിക്കും. 

തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്‍റര്‍പോള്‍, സി.ബി.ഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസിന്‍റെയും സഹായത്തോടെയാണ് അന്വേഷണം നടത്തുക. 

ആപ്പ് വഴി 'ഇന്‍സ്റ്റന്റ് ലോണ്‍' എന്നപേരില്‍ നിയമവിരുദ്ധമായി പണം നല്‍കുന്ന സംഘം ഉയര്‍ന്നപലിശ ഈടാക്കുകയും പണം നല്‍കാന്‍ വൈകിയാല്‍ വായ്പയെടുത്തവരെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാനാകാതെ ആളുകള്‍ ജീവനൊടുക്കിയ സംഭവങ്ങളുമുണ്ടായി.  ഈ സാഹചര്യത്തിലാണ് തീരുമാനം. 

No comments