രാഹുലിന്റെ പ്രസംഗം തർജമ ചെയ്ത് കൊച്ചുമിടുക്കി: നിറകയ്യടി; വിഡിയോ
രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് താരമായിരിക്കുകയാണ് വണ്ടൂർ ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനി. സ്കൂൾ കെട്ടിടത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് വിദ്യാർത്ഥിനി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ എത്തിയത്.
രാഹുൽ ഗാന്ധിയുടെ പ്രസംഗം മികച്ച രീതിയിൽ പരിഭാഷപ്പെടുത്തിയ വിദ്യാർഥിനിയെ രാഹുൽ വേദിയിൽ വച്ചുതന്നെ അഭിനന്ദിച്ചു. ആ ദൃശ്യങ്ങളിലേക്ക്..
Video Credits: Jaihind TV
അതേ സമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലെ പൊതുപരിപാടികളിലും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമത്തിലും പങ്കെടുത്ത ശേഷം വയനാട്ടിലേക്ക് പോകും. രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തിയ രാഹുൽ കോൺഗ്രസ് -ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
No comments