സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ബിസിസിഐയുടെ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
നേരത്തെ നേരിയ ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലിക്ക് ആഞ്ജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. ഇതേ തുടർന്ന് വിശ്രമത്തിൽ ഇരിക്കവെയാണ് വീണ്ടും അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്.
BCCI Chief Sourav Ganguly being taken to Apollo Hospital in Kolkata after he complained of chest pain. More details awaited. (File photo)
Posted by Asian News International (ANI) on Wednesday, 27 January 2021
No comments