കെ.സുരേന്ദ്രന്‍റെ മകളുടെ ചിത്രത്തിന് അശ്ലീല കമന്‍റ്; വെറുതെ വിടില്ലെന്ന് നേതാക്കൾ
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക് പോസ്റ്റ്:
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല .
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്:
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ അധിക്ഷേപകരവും നിന്ദ്യവുമായ പരാമർശം നടത്തിയ സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂ. കേരളം സ്ത്രീകൾക്ക് ജീവിക്കാനും സാമൂഹ്യമായി ഇടപെടാനും കഴിയാത്ത ഒരിടമായി മാറ്റാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയെയെല്ലാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. എത്ര വലിയ നേതാവിന്റെ തണലിൽ ഇരുന്ന് ഇത്തരം അസഭ്യ വർഷങ്ങൾ നടത്തിയാലും, അവരെയെല്ലാം നിയമത്തിന്റെ വെളിച്ചത്തിൻ മുൻപിൽ കൊണ്ടുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. സൈബർ ഗുണ്ടകൾക്കും അവരുടെ തണലിൽ മറഞ്ഞിരിക്കുന്ന തീവ്രവാദികൾക്കും വേട്ടയാടാൻ സുരേന്ദ്രന്റെ മകളെ മാത്രമല്ല ഒരൊറ്റ സ്ത്രീയെയും വിട്ടുകൊടുക്കില്ല.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക്...
Posted by Sandeep.G.Varier on Monday, 25 January 2021
No comments