Breaking News

ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് വീട്ടിലിരുന്ന് ഡൗൺലോഡ് ചെയാം: അറിയാം

ദേശീയ വോട്ടർ ദിനത്തിൽ ഇലക്ഷൻ കമ്മീഷൻ ഇ-ഇപിഐസി (ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്) പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഏറ്റവുമൊടുവിൽ വോട്ടർപട്ടികയിൽ പേരു ചേർത്തവർക്ക് ഇന്നു രാവിലെ 11.30നു ശേഷവും മറ്റുള്ളവർക്ക് അടുത്ത മാസം ഒന്നു മുതലും കാർഡ് ലഭിക്കും. 

പദ്ധതി രണ്ട് ഘട്ടങ്ങളായാണ് ആരംഭിക്കുന്നത്. ജനുവരി 25 മുതൽ 31 വരെയുള്ള ആദ്യ ഘട്ടത്തിൽ, വോട്ടർ-ഐഡി കാർഡിനായി അപേക്ഷിക്കുകയും ഫോം -6 ​​ൽ മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്ത എല്ലാ പുതിയ വോട്ടർമാർക്കും കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും. മൊബൈൽ‌ നമ്പറുകൾ‌ കൃത്യമായിരിക്കണം. രണ്ടാം ഘട്ടം ഫെബ്രുവരി 1ന് ആരംഭിക്കും. ഈ ഘട്ടത്തിൽ എല്ലാ വോട്ടർമാർക്കും കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. പിഡിഎഫ് ഫോമിലാണ് കാർഡ് ലഭ്യമാക്കുക.

ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം:

https://voterportal.eci.gov.in/, അല്ലെങ്കിൽ https://nvsp.in/Account/Login എന്നതിലേക്ക് ലോഗിൻ ചെയ്യുക.

നിങ്ങൾക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി ഒരു അക്കൗണ്ട് സൃഷ്ടിക്കുക. നിങ്ങൾക്ക് ഇതിനകം ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, ലോഗിൻ ചെയ്ത്  ഡൗൺലോഡ് ഇ-ഇപിഐ‌സി ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ജനുവരി 25 ന് രാവിലെ 11.14 മുതൽ ഡൗൺലോഡ് സൗകര്യം ലഭ്യമാകും.

മറ്റ് തിരിച്ചറിയൽ രേഖകളായ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഇതിനകം ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാണ്. ഇതാദ്യമായാണ് സർക്കാർ ഡിജിറ്റൽ ഫോർമാറ്റുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്.



No comments