കണ്ണൂരിൽ വളർത്തച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നടപടി
കണ്ണൂർ: എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെകെ ശൈലജ. പെൺകുട്ടിയെ കൈമാറിയ എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
പോറ്റിവളർത്താൻ ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ കൂത്തുപറമ്പ് സ്വദേശി സി ജി ശശികുമാറാണ് കഴിഞ്ഞ ശനിയാഴ്‌ച അറസ്‌റ്റിലായത്. രണ്ട് തവണ വിവാഹിതനായതാണെന്നും അതിൽ കുട്ടികളുമുണ്ടെന്ന കാര്യം മറച്ചുവെച്ചുമാണ് ഇയാൾ കുട്ടിയെ പോറ്റിവളർത്താൻ ശിശുക്ഷേമസമിതിയെ സമീപിച്ചത്. 2016ലാണ് പെൺകുട്ടിയെ ദത്തെടുത്തത്. 2017ലാണ് ഗർഭം അലസിപ്പിച്ചതായി തെളിഞ്ഞത്. പെൺകുട്ടിയുടെ സഹോദരി കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം അറിയിച്ചത്. സഹോദരിയെ കാണാൻ പോയ സമയത്ത് തന്നേയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി സഹോദരി വെളിപ്പെടുത്തിയിരുന്നു.
No comments