'മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ല'; വ്യാജവാർത്തയെന്ന് അനു.കെ.അനിയൻ
കൊച്ചി: ജനപ്രിയ ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസണ്‍ 3യുടെ പ്രഖ്യാപനം നടന്‍ മോഹന്‍ലാല്‍ നടത്തിയത്. ഇക്കുറിയും മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് അവതാരകന്‍.
മൂന്നാം സീസണില്‍ ആരൊക്കെ മത്സരാര്‍ത്ഥികളായി എത്തുമെന്ന് ബിഗ് ബോസ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ചര്‍ച്ച ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കരിക്ക് ഫെയിം അനു.കെ അനിയൻ ഷോയിൽ മത്സരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇത് നിഷേധിക്കുകയാണ് താരം. മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യാജവാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവച്ച് അനു.കെ.അനിയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ റിമി ടോമിയും ബിഗ് ബോസ് സീസണ്‍ ത്രീയില്‍ ഉണ്ടെന്ന പ്രചരണം വ്യാജമാണെന്ന് പറഞ്ഞിരുന്നു.
No comments