വിദേശികള്‍ക്ക് പൗരത്വം നൽകാനൊരുങ്ങി യുഎഇ
തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനൊരുങ്ങി യുഎഇ. വിദേശ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടര്‍മാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് പൗരത്വം അനുവദിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശനിയാഴ്‍ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പുതിയ പ്രതിഭകളെ ആകർഷിക്കുകയാണ്, ചരിത്രപരമായ തീരുമാനത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. യോഗ്യതയുള്ളവരുടെ രേഖകള്‍ പ്രാദേശിക കോടതികളും എക്‌സിക്യൂട്ടിവ് കൗണ്‍സിലുകളും പരിശോധിച്ചായിരിക്കും പൗരത്വം നല്‍കുക. പൗരത്വം നല്‍കുന്ന വ്യക്തിയുടെ കുടംബത്തിനും ഈ ആനുകൂല്യം ലഭിക്കും.
No comments