Breaking News

ഡ്രൈവറുമായി തര്‍ക്കം; ഓട്ടോയിൽ നിന്നും സ്‌ത്രീ റോഡിലേക്ക് വീണു

കണ്ണൂര്‍: തലശ്ശേരിയില്‍ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓട്ടോയിൽ നിന്നും സ്‌ത്രീ തെറിച്ച് റോഡിലേക്ക് വീണു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീധരിയെ(51) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ ഗോപാല പേട്ട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗോപാലകൃഷ്‌ണനെ(56) പൊലീസ് അറസ്റ്റ് ചെയ്‌തു.
തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ശ്രീധരി ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികില്‍സയിലുള്ളത്. ഞായറാഴ്‌ച രാത്രി 8.30ഓടെ സൈദാർ പള്ളിക്കടുത്ത് വച്ചാണ് ഗോപാലകൃഷ്‌ണൻ ഓടിച്ച ഓട്ടോയിൽ നിന്നും ശ്രീധരി തെറിച്ചു വീണത്. പരിചയക്കാരായ ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് അക്രമത്തിനും അപകടത്തിനും കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

No comments