Breaking News

രണ്ട് ദിവസം ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: മാര്‍ച്ച് 15നും 16നും ദേശവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരേ രണ്ടുദിവസം പണിമുടക്കുമെന്ന് യൂനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ചേര്‍ന്ന ഒന്‍പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത യോഗമാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.

കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനം, ജില്ല, നഗരം എന്നിങ്ങനെ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 10 വരെ റിലേ ധര്‍ണ സംഘടിപ്പിക്കാനും യൂണിയനുകള്‍ തീരുമാനിച്ചു. 

1 comment:

  1. When it comes to online playing, Fire Vegas Casino stands out for its exceptional usability. Compared to different online playing websites, Fire Vegas is easy to navigate, with a sleek and intuitive structure. Spin Casino presents new players a 코인카지노 beneficiant on line casino bonus of C$1,000. This bonus is open to all new members, regardless of the device you are registering on.

    ReplyDelete