ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ സ്ത്രീ മരിച്ചു
കണ്ണൂര്‍: തലശ്ശേരിയില്‍ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓട്ടോയിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണു സ്ത്രീ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീധരി(51) ആണ് മരിച്ചത്. കേസില്‍ ഗോപാല പേട്ട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗോപാലകൃഷ്‌ണനെ(56) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
ഞായറാഴ്‌ച രാത്രി 8.30ഓടെ സൈദാർ പള്ളിക്കടുത്ത് വച്ചാണ് ഗോപാലകൃഷ്‌ണൻ ഓടിച്ച ഓട്ടോയിൽ നിന്നും ശ്രീധരി തെറിച്ചു വീണത്. പരിചയക്കാരായ ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് അക്രമത്തിനും അപകടത്തിനും കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
No comments