Breaking News

അടുപ്പിൽ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

തിരുവനന്തപുരം: അടുപ്പിൽ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മൽ മൻസിലിൽ അൽഫിന(19)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞദിവസമാണ് അടുപ്പിൽ തീ കത്തിക്കുന്നതിനിടെ അൽഫിനയ്ക്ക് പൊള്ളലേറ്റത്. വിറക് വെച്ചശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതോടെ അൽഫിനയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൽഫിനയുടെ മാതാവ് സനൂജ(39) ബന്ധു സീനത്ത്(37) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

No comments