Breaking News

ഫര്‍ണസ് പൈപ്പ് പൊട്ടി, കടലില്‍ എണ്ണ പടര്‍ന്നു; തീരങ്ങളില്‍ പൊതുജനങ്ങള്‍ക്കു വിലക്ക്

Screen Grab
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിലെ ഗ്ലാസ് നിർമ്മാണ യൂണിറ്റിലെ ഫർണസ് പൈപ്പ്പൊട്ടി എണ്ണ സമീപത്തെ കടലിലേക്ക് കിലോമീറ്ററോളം പടർന്നു. പുലർച്ചെ ഒരു മണി മുതലാണ് ഫർണസ് ഓയിൽ കടലിലേക്ക് പടർന്ന് തുടങ്ങിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. മാലിന്യം നീക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോർച്ചയുള്ള പൈപ്പ് അടച്ചതായി ടൈറ്റാനിയം അധികൃതർ അറിയിച്ചു.

എണ്ണ പടർന്ന സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

രണ്ടു മാസത്തേക്ക് ഈ പ്രദേശങ്ങളില്‍ മീന്‍പിടിത്തത്തിന് കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ ആവശ്യപ്പെട്ടു.

No comments