'വെള്ളം' ചോർത്തിയവരെ കുടുക്കാൻ പോലീസ്
പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുക്കെട്ടിലെത്തിയ 'വെള്ളം' സിനിമയുടെ എച്ച്.ഡി പ്രിന്‍റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതായി പൊലീസ്. എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് നാല് സ്ഥലങ്ങളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. കോപ്പി റൈറ്റ്വയലേഷൻ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോടു നിന്നാണു യൂ ട്യൂബിൽ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് തിയറ്റർ പകർപ്പല്ല. അതിനാൽ എവിടെ നിന്നാണ് സിനിമയുടെ ഒറിജിനൽ ചോർന്നതെന്നു പൊലീസ് അന്വേഷണം തുടരുകയാണ്.
ജനുവരി 22നാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം റിലീസ് ചെയ്തത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് വെള്ളം. ചിത്രത്തില്‍ പൂര്‍ണ്ണ മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
No comments