Breaking News

എസ്ബിഐയുടെ പുതിയ ഭേദഗതി: സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ടിലെ പൈസ പോകും


ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിൽ (എ ടി എം) നിന്ന് പണം പിൻവലിക്കാനുള്ള നിയമങ്ങൾ പരിഷ്കരിച്ചു. എസ്‌ബി‌ഐ ഔദ്യോഗിക വെബ്‌സൈറ്റിലെ പുതിയ നിയമങ്ങൾ‌ അനുസരിച്ച്, അപര്യാപ്തമായ ബാലൻസ് കാരണം ഒരു ഇടപാട് പരാജയപ്പെടുമ്പോഴെല്ലാം ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നുണ്ട്. പരാജയപ്പെട്ട ഇടപാടിന് ഉപഭോക്താക്കളിൽ നിന്ന് 20 രൂപയും ജി എസ് ടിയുമാണ് എസ് ബി ഐ ഈടാക്കുന്നത്.

സാമ്പത്തികേതര ഇടപാടുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് ലെവി ചാർജ് ഈടാക്കുമെന്നും എസ് ബി ഐ പുതിയ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ് ബി ഐ വെബ്സൈറ്റിലെ നിർദേശ പ്രകാരം, ഉപഭോക്താക്കൾക്ക് "നിശ്ചിത പരിധിക്കപ്പുറമുള്ള ഏതെങ്കിലും അധിക സാമ്പത്തിക ഇടപാടുകൾക്ക്" 10 രൂപ മുതൽ 20 രൂപയും ജി എസ് ടിയും ഈടാക്കും.

മെട്രോ നഗരങ്ങളിൽ ഒരു മാസത്തിനുള്ളിൽ എസ് ബി ഐ ഉപഭോക്താക്കൾക്ക് എ ടി എമ്മുകളിൽ നിന്ന് എട്ട് തവണ (5 എസ്‌ബി‌ഐ എടിഎമ്മുകളും മറ്റ് ബാങ്കുകളിൽ നിന്ന് 3 എടിഎമ്മുകളും) സൗജന്യമായി പണം പിൻവലിക്കാം. ഇതിൽ കൂടുതലാകുമ്പോഴാണ് നിരക്ക് ഈടാക്കുന്നത്.

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ പാസ്വേഡിന്റെ സഹായത്തോടെ എടിഎമ്മുകളില്‍ നിന്ന് 10000 രൂപയിലേറെ പിന്‍വലിക്കാനാവും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും 9223766666 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്എംഎസ് അയക്കുകയോ അല്ലെങ്കില്‍ 9223766666 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണം.

No comments