Breaking News

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വീണു; മിന്നൽ പ്രളയത്തിന് സാധ്യത

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു വീണു. ഗംഗയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. അടുത്ത മണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിന്നല്‍ പ്രളയം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

വലിയതോതിൽ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ഡാമിനോട് അടുത്ത പ്രദേശത്ത് 150 തൊഴിലാളികളെ കാണാതായെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്. ഗംഗയുടെ പോഷകനദിയായ അളകനന്ദ നദിയുടെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ ചമോലി പൊലീസ് നിര്‍ദേശിച്ചു.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ദൗലിഗംഗയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ദൗലിഗംഗയുടെ തീരത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

#WATCH | A massive flood in Dhauliganga seen near Reni village, where some water body flooded and destroyed many river...

Posted by Asian News International (ANI) on Saturday, 6 February 2021

ഋഷികേശ്, ഹരിദ്വാർ, വിഷ്ണുപ്രയാഗ്, ജോഷിമഠ്,കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗർ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഉത്തരാഖണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അപകടസ്ഥലത്തേക്ക് തിരിച്ചു. പരിഭ്രാന്തി ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.  

No comments