പേ പാൽ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: ഓൺലൈൻ പണമിടപാട് സേവനമായ പേ പാൽ (PayPal) ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സേവനങ്ങൾ അവസാനിപ്പിക്കും. ഏപ്രില്‍ ഒന്നിന് ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, രാജ്യാന്തര പണമിടപാടുകൾക്കുള്ള സേവനം ഇനിയും തുടരും. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളുമായി പണമിടപാട് നടത്താനും പുറത്തുള്ളവർക്ക് ഇന്ത്യൻ വാണിജ്യ സ്ഥാപനങ്ങളുമായി പണമിടപാട് നടത്താനും പേപാലിലൂടെ സാധിക്കും.
ആഭ്യന്തര പണമിടപാടുകൾക്കുള്ള സൗകര്യമാണ് പേ പാൽ പിൻവലിക്കുന്നത്. മേക്ക് മൈ ട്രിപ്പ്, ഓൺലൈൻ ഫിലിം ബുക്കിങ് ആപ്പ്, ബുക്ക് മൈ ഷോ, സ്വിഗ്ഗി പോലുള്ള സേവനങ്ങളിൽ പേ പാൽ സൗകര്യം ലഭിച്ചിരുന്നു.
No comments