Breaking News

ഒടുവിൽ ആശ്വാസം: രാജ്യത്ത് ഇന്ധന വില കുറയും

ന്യൂ ഡൽഹി: രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ പെട്രോൾ ഡീസൽ എക്സൈസ് തീരുവ കുറച്ചു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഇന്ധനോത്പാദനം വർധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത.

അതേസമയം സംസ്ഥാനങ്ങളോടും പെട്രോൾ ഡീസൽ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു.

No comments